രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്തിന്റെ പുഷ്പോത്സവം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും.
ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും 68 ലക്ഷം രൂപ ചിലവഴിച്ച് കേരള റോസ് സൊസൈറ്റിയുടെയും തിരുവനന്തപുരം നഗരസഭയുടെയും സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്.
സ്പെൻസർ ജംഗ്ഷൻ മുതൽ കവടിയാർ വരെയും, എൽഎംഎസ് മുതൽ പിഎംജി വരെയും, കോർപറേഷൻ ഓഫീസ് മുതൽ ദേവസ്വം ബോർഡ് ജംഗ്ഷൻ വരെയും ഉള്ള റോഡിന്റെ ഇരുവശങ്ങളും നഗര വസന്തത്തിന്റെ ഭാഗമായി ഉദ്യാനം ഒരുക്കും. വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്റെ വശങ്ങളും പൂന്തോട്ടങ്ങൾ കീഴടക്കും. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനവും വില്പനയും നൂറു കണക്കിന് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും അലങ്കാര മത്സ്യ പ്രദർശനം ഫുഡ് കോർട്ട് എന്നിങ്ങനെ രാപ്പകല്‍ നാഗരം ആഘോഷമാക്കാനുള്ള വിരുന്നാണ് ഒരുക്കിയിട്ടുള്ളത്.
കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
Be the first to comment