കോവിഡ് ജാഗ്രതയില്‍ രാജ്യം; ആശങ്കയറിയിച്ച് പ്രധാനമന്ത്രി

ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. രാജ്യത്ത് കൊറോണ വൈറസ് ബാധ വീണ്ടും പടർന്നുപിടിക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാസ്ക് ധരിക്കാനും മുൻകരുതൽ എടുക്കാനും മൻ കി ബാത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു. 

കോവിഡ് വ്യാപനത്തില്‍ ജാഗ്രത തുടരുന്നതിനിടെ രാജ്യത്ത് 236 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 3,424 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആശുപത്രികളില്‍ ഓക്സിജന്റെയും പ്രവര്‍ത്തനക്ഷമമായ ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും ലഭ്യതയും ഉറപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്ലന്‍ഡ്, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് RT-PCR ടെസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ചൈനയില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ആഗോള ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*