കോട്ടയത്തെ നിർ‍ഭയകേന്ദ്രം പൂട്ടാൻ വനിതാ-ശിശുവികസന വകുപ്പിന്റെ ഉത്തരവ്

കോട്ടയം: പോക്‌സോ ഇരകളടക്കം ഒൻപത് പെൺകുട്ടികൾ രക്ഷപ്പെട്ട കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാൻ ഉത്തരവ്. വനിത ശിശു വികസന വകുപ്പാണ് കേന്ദ്രം പൂട്ടാൻ ഉത്തരവിട്ടത്. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒയെ കണ്ടെത്തും.

കഴിഞ്ഞ നവംബർ രാത്രിയോടെയാണ് കോട്ടയത്തെ നിർഭയ കേന്ദ്രത്തിൽ നിന്ന് പോക്‌സോ ഇരകളടക്കം കൗമാരക്കാരായ ഒമ്പത് പെൺകുട്ടികൾ രക്ഷപ്പെട്ടത്. എന്നാൽ ഇത് സ്ഥാപനത്തിലെ ജീവനക്കാർ അറിഞ്ഞത് പുലർച്ചെ അഞ്ചര മണിയോടെയാണ്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഒമ്പതു പേരെയും രക്ഷപ്പെട്ടവരിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. വീട്ടുകാരെ കാണാൻ ഷെൽട്ടർ ഹോം ജീവനക്കാർ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികൾ നിർബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നെന്നുമായിരുന്നു കുട്ടികൾ പൊലീസിനോട് പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*