![Kerala Blasters defeated Odisha FC](https://www.yenztimes.com/wp-content/uploads/2022/12/Kerala-Blasters-defeated-Odisha-FC-678x381.jpg)
കൊച്ചി: ഐഎസ്എല്ലില്‍ ഒഡിഷ എഫ്സിയെ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ തുടക്കത്തിലെ തണുപ്പന്‍ കളിയില്‍ നിന്ന് രണ്ടാംപകുതിയില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ ആവേശ മുന്നേറ്റങ്ങളിലൂടെ ശക്തമായ തിരിച്ചെത്തിയ മഞ്ഞപ്പട 86-ാം മിനുറ്റില്‍ സന്ദീപിന്റെ ഹെഡറിലൂടെ 1-0ന്റെ ജയം നേടുകയായിരുന്നു. ആദ്യ 45 മിനുറ്റുകളില്‍ കൈവിട്ട ബോള്‍ പൊസിഷന്‍ തിരിച്ചുപിടിച്ച് ജയത്തിലേക്ക് വരികയായിരുന്നു ബ്ലാസ്റ്റേഴ്സ്. ഇതോടെ പോയിന്റ് പട്ടികയില്‍ മഞ്ഞപ്പട മൂന്നാമതെത്തി.
അഡ്രിയാന്‍ ലൂണയെയും ദിമിത്രിയോസോ ദയമന്തക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലകന് ഇവാന് വുകോമനോവിച്ച് കളത്തിലിറക്കിയത്. മലയാളി താരങ്ങളായ രാഹുല്‍ കെ പിക്കും സഹല്‍ അബ്ദുല്‍ സമദിനുമൊപ്പം ജീക്സണ് സിംഗും ഇവാന് കല്യൂഷ്നിയും മധ്യനിരയിലെത്തി. സന്ദീപ് സിംഗും ഹോര്‍മീപാമും മാര്‍ക്കോ ലെസ്കോവിച്ചും ക്യാപ്റ്റന്‍ ജെസ്സൽ കാർണെയ്റോയുമായിരുന്നു പ്രതിരോധത്തില്‍. ഗോള്‍ബാറിന് കീഴെ പ്രഭ്സുഖന്‍ സിംഗ് ഗില്‍ തുടര്‍ന്നു. അതേസമയം 4-3-3 ശൈലിയാണ് ഒഡിഷ എഫ്സി സ്വീകരിച്ചത്.
Be the first to comment