ആലത്തൂരിൽ ആഴിപൂജ നടത്തുന്നതിനിടയിൽ പത്ത് വയസ്സുകാരന് പരിക്കേറ്റു

Filed pic

പാലക്കാട്: ആലത്തൂരിൽ കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരന് പരിക്കേറ്റു. കനൽച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ വിദ്യാർത്ഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിൽ വെച്ചായിരുന്നു അപകടമുണ്ടായത്. പൊങ്കൽ ഉത്സവത്തിനിടെ ഇന്ന് പുലർച്ചെ അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*