
കൊച്ചി: 20കാരിയായ ഇതര സംസ്ഥാന യുവതിയെ കാണാനില്ലെന്ന് കൊച്ചി സിറ്റി പൊലീസ്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. മേഘാലയ സ്വദേശിയായ 20 വയസ്സുള്ള മോനിഷ എന്ന പെൺകുട്ടിയെയാണ് കാണാതായത്. ജനുവരി 20 രാവിലെ 07.00 മണിമുതലാണ് കാണാതായത്.
കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള കെന്നഡ് ബഡ്ജറ്റ് ലോഡ്ജിലായിരുന്നു താമസം. അവിടെ നിന്ന് തൊട്ടുടുത്ത മുറിയിൽ താമസിക്കുന്ന ദീപക്ക് എന്ന് വിളിക്കുന്ന ബേത് ബഹദൂർ ഛേത്രി എന്നയാളുടെ ഒപ്പം പാലാരിവട്ടം പൈപ്പ് ലൈനിലുള്ള റസ്റ്റോറന്റിലേക്ക് ഇന്റർവ്യൂവിന് പോകുകയാണന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ, എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതായതോടെ ഇൻഫോപാർക്ക് പൊലീസിൽ പരാതി ലഭിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.
Be the first to comment