കോട്ടയം: ആപ്പാൻചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് 6 വയസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആന്റണി (6) ആണ് മരിച്ചത്.ആപ്പാൻചിറയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടി. ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.
ന്യൂയോർക്ക്: അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാർക്കർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ- 45), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരിച്ചത്. പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം […]
കോട്ടയം: മകളെ ജോലിക്കു വിടാനായി പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവ് മരിച്ചു. അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജെയിംസ് (55) ആണ് മരിച്ചത്. മഞ്ഞാമറ്റം- മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചാണ് അപകടം. ഒപ്പം ബൈക്കിൽ യാത്ര ചെയ്ത മകൾ മെറിൻ (24) ഗുരുതരമായി പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. […]
കോട്ടയം: ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു. വാത ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം മൂലമാണ് ആന ചരിഞ്ഞത്. ഒരു മാസം മുമ്പാണ് കർണനെ വാത ചികിത്സയ്ക്കായി വെച്ചൂരിൽ എത്തിച്ചത്. ആനയ്ക്ക് 45 വയസ്സ് പ്രായമുണ്ട്.
Be the first to comment