അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ അക്രമത്തിൽ ഐവറി കോസ്റ്റ് താരത്തിനെതിരെ കേസ്

മലപ്പുറം: അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ അക്രമത്തിൽ ഐവറി കോസ്റ്റ് താരത്തിനെതിരെ കേസ്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് ഐവറി കോസ്റ്റ് സ്വദേശിയായ ഹസൻ ജൂനിയറിന് എതിരെ അരീക്കോട് പൊലീസ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.നേരത്തെ ഹസ്സന്റെ പരാതിയിൽ കളി കാണാൻ എത്തിയ 15 ഓളം പേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം അരീക്കോട് പൊലീസ് കേസെടുത്തിരുന്നു.

ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, കുറ്റകരമായ നരഹത്യ ശ്രമം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അരീക്കോട് നടന്ന ഫുട്ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരത്തിനു നേരെ അക്രമം ഉണ്ടായത്വംശീയ അധിക്ഷേപമാണ് മർദ്ദനത്തിന് കാരണമായതെന്നാണ് ഫുട്ബോൾ ടൂർണമെന്റിനിടെ കാണികളുടെ മർദ്ദനമേറ്റ താരം ഹസ്സൻ ജൂനിയർ പറഞ്ഞത്. ഫൈവ്സ് ടൂർണമെന്റിനായാണ് താൻ അരീക്കോട് പോയത്. മത്സരത്തിൽ താൻ ​ഗോൾ നേടിയതോടെ കാണികളിൽ ചിലർ തന്നെ ‘ബ്ലാക്ക് മങ്കി’ എന്ന് വിളിച്ചതായും താരം പരാതിപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*