ബ്രിട്ടണിനിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് അത്ഭുത രക്ഷപെടൽ. വിമാനത്തിൽ നിന്നും നിലത്ത് വീഴുന്നതിന് പകരം മരത്തിന്റെ കൊമ്പിൽ കുടുങ്ങി കിടക്കുകയായിരുന്നു. അതിനാലാണ് ഇരുവരേയും രക്ഷിക്കാനായത്. ഭാര്യയും ഭർത്താവും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
40 അടി ഉയരത്തിലുള്ള മരത്തിന്റെ കൊമ്പിൽ കുടുങ്ങിയ നിലയിലാണ് ദമ്പതികളെ കണ്ടെത്തിയത്. ഭർത്താവാണ് വിമാനം പറത്തിയത്. ബ്രിട്ടനിലെ റോച്ചസ്റ്റർ എയർപോർട്ടിൽ നിന്നാണ് വിമാനം പറന്നുയർന്നത്. അപകടത്തെ തുടർന്ന് വിമാനം കത്തിയിരുന്നു. അഗ്നിശമന സേനയുടെ 7 സംഘങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മരത്തിലിടിച്ചതിനെ തുടർന്നാണ് വിമാനം തകർന്നതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വനമേഖലയിലാണ് വിമാനം തകർന്നുവീണത്. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനയും ആംബുലൻസ് സേവനവും സഹിതം സംഘം സ്ഥലത്തെത്തി ദമ്പതികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
Be the first to comment