ചങ്ങനാശേരി കെഎസ്ആർടിസി ബസ്‌ ടെർമിനൽ: ഉന്നതതല സംഘം സന്ദർശിച്ചു

കോട്ടയം :ചങ്ങനാശേരി ബസ് ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുവാൻ ജോബ് മൈക്കിൾ എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ ഉൾപ്പെടുന്ന ഉന്നതതല സംഘം സന്ദർശനം നടത്തി. ഭരണാനുമതി കിട്ടിയ പ്രവൃത്തിയിലെ എസ്‌റ്റിമേറ്റിലെ ന്യൂനതകൾ പരിഹരിച്ച് ഉടനടി സാങ്കേതികാനുമതി ലഭ്യമാക്കുവാൻ പൊതുമരാമത്ത് ഉദ്യോഗസ്‌ഥരോട് എംഎൽഎ നിർദേശിച്ചു.

പുതിയ ടെർമിനൽ പൂർത്തിയാകുന്നതോടെ സ്‌റ്റാൻഡിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളെ കുറിച്ചും ഉന്നതതലയോഗം ചർച്ച നടത്തി. നഗരമധ്യത്തിൽ തന്നെയുള്ള സ്‌റ്റാൻഡിന്റെ സ്ഥ‌ല സൗകര്യം പൂർണമായി പ്രയോജനപ്പെടുത്തുന്ന രീതിയിലും പൊതുഗതാഗത സംവിധാനത്തെ ബാധിക്കാത്ത വിധത്തിലുള്ള പരിഷ്കാരങ്ങളാണ് എംഎൽഎയും കെഎസ്ആർടിസി സിഎംഡിയും നിർദേശിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*