ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിൽ സംഘർഷം

കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. പോലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിൽപ്പെട്ട സിപിഒയുടെ തല പൊട്ടി. ജനലിലേക്ക് തല പിടിച്ച് ഇടിക്കുകയായിരുന്നു. .

തലപൊട്ടിയ സിപിഒ ആദ്യം എസ്ഐയുടെ റൂമിലേക്കും പിന്നീട് റോഡിലേക്കും ഇറങ്ങിയോടി. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിലവിൽ സിപിഓ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*