ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിയ അഞ്ചുവയസ്സുകാരി മരിച്ചു; മരണകാരണം ഐസ്ക്രീം കഴിച്ചതെന്ന് സംശയം

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപ്രതിയിൽ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം തിരികെ അയച്ചു.

എന്നാൽ, വീട്ടിലെത്തിയ കുട്ടി വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിയെങ്കിലും വീണ്ടും ഛർദ്ദിച്ചു. തുടർന്ന് കുട്ടിയെ അതേ ആശുപ്രതിയിലേക്ക് തന്നെ ചികിത്സക്കായി എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം പീരുമേട് താലൂക്ക് ആശുപ്രതിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്.

കഴിഞ്ഞ ദിവസം പകൽ സമയത്ത് മുത്തച്ഛനോടൊപ്പം കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായാണ് പറയുന്നത്. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടി ഛർദ്ദിച്ചത്. എന്നാൽ, പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*