
അതിരമ്പുഴ: മുണ്ടകപ്പാടം ജനതാ ഗ്രന്ഥശാല, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്, അതിരമ്പുഴ ആയുഷ് പി എച്ച് സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനതാ ഗ്രന്ഥശാല ഹാളിൽ നടന്ന ക്യാമ്പ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് രാജു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.
കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി, ഗ്രന്ഥശാല സെക്രട്ടറി ജെയിംസ് സെബാസ്റ്റ്യൻ, ഗ്രന്ഥശാല ജോയിൻ്റ് സെക്രട്ടറി ജിജി ജോസഫ് കഴുതാടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അതിരമ്പുഴ ആയുഷ് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി എം, ഡോ.പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡൻറ് ഡോ.ജോബിൻ ജോസ്, കമ്മിറ്റിയംഗങ്ങളായ, എം സി തോമസ്, എം ആർ നാരായണൻ, ഓമന എം കെ തുടങ്ങിയവർ നേതൃത്വം നല്കി.
Be the first to comment