അതിരമ്പുഴ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 ന് ‘പ്രയുക്തി’ ജോബ് ഡ്രൈവ് നടത്തുന്നു.
കേരളത്തിലെ വിവിധ പ്രൈവറ്റ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക തസ്തികളിലേക്കും, പ്രമുഖ സഹകരണ സൊസൈറ്റിയിലേക്കും. ഫിനാൻഷ്യൽ സ്ഥാപനത്തിലേക്കും പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം.
ജോബ് ഡ്രൈവിലേക്ക് അപേക്ഷിക്കുന്നതിനായി t.ly/pUhev എന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ 22ന് മുൻപായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് model career centre Kottayam എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481- 2731025, 8075164727.
പാലാ : യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയെ ബാധിച്ച വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ 46 വയസുകാരിയുടെ കഴുത്തിലാണ് അപൂർവ്വമായി വലിയ മുഴ കണ്ടെത്തിയത്. ശക്തമായ കൈവേദനയും കൈയ്യിൽ ബലക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി […]
ഏറ്റുമാനൂർ : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ കയർക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പ്രവീൺ രാജു (32) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പത്തൊൻപതാം തീയതി രാത്രി 11:45 മണിയോടുകൂടി ഏറ്റുമാനൂർ […]
അതിരമ്പുഴ: സെൻ്റ് മേരിസ് എൽ പി സ്കൂളിൽ 2024 -25 അധ്യയന വർഷത്തെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി “ഹലോയ്സ് 2K24 ” സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ബേബിനാസ് അജാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ സിസ്റ്റർ റോസ് കുന്നത്തുപുരയിടം അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് […]
Be the first to comment