എംജി സർവകലാശാലയിൽ തൊഴിൽമേള 27 ന്

അതിരമ്പുഴ:  എംജി സർവകലാ ശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെൻററുമായി ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽമേള 27നു സർവകലാശാലയിൽ നടക്കും.

ബാങ്കിങ്, കമ്യൂണിക്കേഷൻ,കേബിൾ ടിവി,സൂപ്പർ മാർക്കറ്റ് മേഖലകളിലെ സ്‌ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 400 തൊഴിലവസരങ്ങളുണ്ട്.

പത്താം ക്ലാസ്, പ്ലസ്‌, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പി ജി യോഗ്യതകളുള്ളവർക്കു പങ്കെടുക്കാം. t.ly/VrB18 എന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ 26നു മുൻപു റജിസ്റ്റ‌ർ ചെയ്യണം. ഫോൺ: 0481-2731025,8075164727.

mgu

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*