സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പൂര്‍ണ്ണ സമയ ഏജന്‍സി; ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് വരാഹി കളത്തിലിറങ്ങും

സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പൂര്‍ണ്ണ സമയ ഏജന്‍സിയുടെ സേവനം ലഭ്യമാക്കും. ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് ആയ വരാഹിയാണ് ബിജെപിക്കായി കളത്തില്‍ ഇറങ്ങുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

കേന്ദ്ര ബിജെപിക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നവരാണ് ഈ ഏജന്‍സി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിക്കായി പ്രവര്‍ത്തിച്ചു എന്നതും ഇവര്‍ക്ക് കേരളത്തില്‍ അനുഭവ പരിചയമുണ്ട് എന്ന് തെളിയിക്കുന്നതാണ്. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഇവരുടെ സേവനം ലഭ്യമാകും. ഭരണ സാധ്യതയുള്ള കോര്‍പറേഷനുകള്‍, നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവയുടെ പട്ടിക ഇതിനോടകം ഈ ഏജന്‍സി തയാറാക്കി എന്നുള്ളതാണ് വിവരം.

ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍ദേശം കോര്‍ കമ്മറ്റി അംഗീകരിച്ചു കഴിഞ്ഞു. ഇതേതുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷന്‍ 2026 ബിജെപി പ്രഖ്യാപിച്ചു. 21 നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപി പ്രവര്‍ത്തനം നടത്താന്‍ ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാമതോ രണ്ടാമതോ എത്തിയ സീറ്റുകളിലാണ് കേന്ദ്രീകരിക്കുന്നത്. പൂഞ്ഞാറടക്കമുള്ള സീറ്റുകളിലേക്ക് ശക്തമായ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനം. ഇനി വരുന്ന സംഘടന തെരഞ്ഞെടുപ്പിന് ശേഷം ഈ മണ്ഡലങ്ങള്‍ക്ക് ചുമതലക്കാരെ നിശ്ചയിക്കും.

അതേസമയം, ബിജെപിക്ക് ഇനി സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികള്‍ ഉണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മലപ്പുറം തൃശൂര്‍ ജില്ലകളില്‍ മൂന്ന് ജില്ലാ കമ്മിറ്റികള്‍ വീതം നിലവില്‍ വരും. ഒരു ജില്ലയെ മൂന്നായി വിഭജിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മൂന്ന് ജില്ലാ പ്രസിഡന്റുമാരും മറ്റ് ജില്ലകളില്‍ രണ്ട് ജില്ലാ പ്രസിഡന്റ്മാരും വരും. മറ്റ് 7 ജില്ലകള്‍ക്ക് രണ്ട് ജില്ലാ കമ്മിറ്റികള്‍ വീതമാണുണ്ടാകുക. പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഓരോ കമ്മിറ്റികള്‍ തന്നെ തുടരും. ജനുവരിയോടെ പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വരും.

Story Hig

Be the first to comment

Leave a Reply

Your email address will not be published.


*