കേരള സർവകലാശാലയ്ക്ക് A++ ഗ്രേഡ്; സംസ്ഥാനത്ത് ആദ്യം, ചരിത്രനേട്ടമെന്ന് മുഖ്യമന്ത്രി

കേരള സർവകലാശാലയ്ക്ക് നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ നല്‍കുന്ന A++ ഗ്രേഡ് ചരിത്രനേട്ടമെന്ന് മുഖ്യമന്ത്രി. ആദ്യമായാണ് സംസ്ഥാനത്തെ ഒരു സർവകലാശാലയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പേകുന്നതാണ് ഈ അംഗീകാരം. മറ്റു സർവകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഇതു പ്രചോദനമാകണം. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലമാണ് നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ നേട്ടത്തിനായി പ്രയത്‌നിച്ച കേരള സർവകലാശാലയ്ക്ക് അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*