വനംവകുപ്പിന്റെ അനുമതിയില്ലാതെ വനാന്തര്‍ഭാഗത്ത് ട്രക്കിങ് നടത്തിയ എട്ടംഗസംഘം പിടിയില്‍

എടത്തറ : വ്‌ളോഗര്‍മാരുടെ യുട്യൂബ് വീഡിയോകണ്ട് പ്രചോദനമുള്‍ക്കൊണ്ട് വനംവകുപ്പിന്റെ അനുമതിയില്ലാതെ വനാന്തര്‍ഭാഗത്ത് ട്രക്കിങ് നടത്തിയ എട്ടംഗസംഘം പിടിയില്‍.  താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. വിമലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയില്‍ എടത്തറ ഫോറസ്റ്റ് സെക്ഷനിലെ വെള്ളരിമല ഉള്‍വനത്തില്‍വെച്ചാണ് ഇവര്‍ പിടിയിലായത്.

മലപ്പുറം സ്വദേശികളായ പുതുക്കോട് പള്ളിപ്പുറത്ത് പുറായില്‍ പി.പി. ഗോപി, ഐക്കരപടി കൊല്ലറപ്പാലി സതീഷ്, വൈദ്യരങ്ങാടി സ്വദേശി വരിപ്പാടന്‍ കെ. ജയറാം, രാമനാട്ടുകര സ്വദേശികളായ കൊളോറക്കുന്ന് സത്യന്‍, പ്രണവംഹൗസില്‍ ടി.കെ. ബ്രിജേഷ്, പിലാക്കാട്ടുപറമ്പ് അമൃത ഹൗസില്‍ വി. അമിത്ത്, ആനക്കാംപൊയില്‍ സ്വദേശികളായകൊളോറക്കുന്ന് സത്യന്‍, പ്രണവംഹൗസില്‍ ടി.കെ. ബ്രിജേഷ്, പിലാക്കാട്ടുപറമ്പ് അമൃത ഹൗസില്‍ വി. അമിത്ത്, ആനക്കാംപൊയില്‍ സ്വദേശികളായ മുത്തപ്പന്‍പുഴ കോളനിയില്‍ ഹരിദാസന്‍, ഗോപി എന്നിവരാണ് വനത്തില്‍ അതിക്രമിച്ചുകയറിയതിന് പിടിയിലായത്.

കേരള വനനിയമത്തിലെ സെക്ഷന്‍ 27 പ്രകാരം വനത്തില്‍ അതിക്രമിച്ചുകയറിയതിന് കേസെടുത്തശേഷം എട്ടുപേരെയും ജാമ്യത്തില്‍ വിട്ടയച്ചു.  ഭക്ഷ്യവസ്തുക്കളുമായി 24-ന് കാടുകയറിയ സംഘം മൂന്നാംദിവസമാണ് കാടിനുള്ളില്‍വെച്ച് വനപാലകരുടെ പിടിയിലായത്.  എടത്തറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. ബഷീറിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം. ബിമല്‍ദാസ്, ഇ. എഡിസണ്‍, കെ.ടി. അജീഷ്, വി.കെ. സജേഷ്, ഡ്രൈവര്‍ ജിതേഷ്, ഫോറസ്റ്റ് വാച്ചര്‍മാരായ സന്തോഷ്, പി.സി. ബിജു എന്നിവരുള്‍പ്പെട്ട വനപാലകസംഘമാണ് ഇവരെ പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*