മഴവിൽ മനോരമയിലെ ‘ഉടൻ പണത്തിൽ’ പങ്കെടുത്തു പണം വാരി അതിരമ്പുഴയിലെ വീട്ടമ്മ

അതിരമ്പുഴ: മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തു വരുന്ന ഉടൻ പണത്തിൽ പങ്കെടുത്തു മുക്കാൽ ലക്ഷത്തോളം രൂപ നേടി അതിരമ്പുഴയിലെ വീട്ടമ്മ. അതിരമ്പുഴ കാരപ്പറമ്പിൽ ജോസ് സേവ്യറിന്റെ ഭാര്യ ജോയ്‌സ് ജോസ് ആണ് ഈ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ മാസം കോട്ടയത്ത് വെച്ച് നടന്ന രണ്ടു ഒഡിഷനിലും വിജയിച്ചതിനെത്തുടർന്നു ജോയ്‌സ് ജോസിന് ഉടൻ പണത്തിലേക്കു ക്ഷണം ലഭിക്കുകയായിരുന്നു. ഷോയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ജോയ്സിന് കൂട്ടായി മക്കളായ അൽഫിനും അബിനും ഉണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 8.30ന് മഴവിൽ മനോരമയിൽ ഇവർ പങ്കെടുത്ത ‘ഉടൻ പണം’ സംപ്രേക്ഷണം ചെയ്യും.

   

Be the first to comment

Leave a Reply

Your email address will not be published.


*