ഏറ്റുമാനൂർ 101 കവലയിൽ വാഹന ഷോറൂമിൽ വൻ തീ പിടുത്തം

ഏറ്റുമാനൂർ: ഏറ്റുമാനൂർ 101 കവലയിൽ വാഹന ഷോറൂമിൽ വൻ തീ പിടുത്തം. 101 കവലയിൽ പ്രവർത്തിക്കുന്ന മഹീന്ദ്ര ഷോറൂമിലും യാർഡിലുമാണ് ശനിയാഴ്ച രാത്രി 10 മണിയോടെ തീ പിടുത്തം ഉണ്ടായത്. ഷോറുമിലെ വാഹനങ്ങൾ നിർത്തിയിട്ട യാർഡിലാണ് തീ പിടുത്തം ഉണ്ടായത്.

തീ ആളി പടർന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. തുടർന്ന്, കോട്ടയം യൂണിറ്റിൽ നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘവും ഏറ്റുമാനൂർ പൊലീസും സ്ഥലത്ത് എത്തി. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*