കോട്ടയം: വാഹനയാത്രികർക്ക് കെണിയൊരുക്കി ദേശീയപാതയിൽ വൻ കുഴി. കഞ്ഞിക്കുഴി മേൽപ്പാലത്തിനു സമീപം പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫീസിന് മുൻവശത്താണ് കുഴി രൂപപ്പെട്ടത്. ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്ന് റോഡിലെ കുഴിയിലും വെള്ളക്കെട്ട് ഉണ്ടായി. കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി.
കുഴിയും വെള്ളക്കെട്ടും അറിയാതെ രാത്രികാലങ്ങളിൽ ഇതുവഴിയെത്തുന്ന ഇരുചക്രവാഹനയാത്രികരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. അധികൃതരുടെ മൂക്കിന് കീഴെയുള്ള റോഡിലാണ് കുഴിയും വെള്ളക്കെട്ടും. നടപടിയെടുക്കാതെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
Be the first to comment