ഏറ്റുമാനൂരിൽ പഴകിയ മീനുമായി എത്തിയ ലോറി പിടികൂടി

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പഴകിയ മീനുമായി എത്തിയ ലോറി പിടികൂടി.തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയിൽ നിന്നുമാണ് ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിൽ മീൻ പിടികൂടിയത്. വാഹനത്തിൽ നിന്നും മത്സ്യത്തിന്റെ ചീഞ്ഞളിഞ്ഞ ദുർഗന്ധം പുറത്തേക്കു വന്നതിനെത്തുടർന്ന് നാട്ടുകാർ ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു.  തുടർന്ന് മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനിയിലാണ് അര ലോഡോളം ചീഞ്ഞളിഞ്ഞ മൽസ്യം കണ്ടെത്തിയത്.

പ്രാദേശിക മാർക്കറ്റിൽ വില്പനയ്ക്കായി എത്തിച്ചതെന്നാണ് കരുതുന്നത്.  ഇതുമായി ബന്ധപ്പെട്ട 2 പേരെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  ലോറിയിൽ ഉണ്ടായിരുന്ന മൽസ്യം നേരത്തെ തന്നെ പ്രാദേശിക മാർക്കറ്റുകളിൽ വില്പനയ്ക്കായി കൊടുത്തിരുന്നതായാണ് വിവരം.  ഏറ്റുമാനൂർ മാർക്കറ്റ് കേന്ദ്രികരിച്ചു ആരോഗ്യ വകുപ്പ് പരിശോധന തുടരുകയാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*