അജ്മാന്: യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
അജ്മാനിലെ ജറഫില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിക്കാണ് തീപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ അബുദാബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേര്‍ അജ്മാനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ ഷാര്‍ജയിലെ സായിദ്, കുവൈത്ത്, അല്‍ഖാസിമി ആശുപത്രികളില്‍ ചികിത്സയിലാണ്.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎഇയിലെ പാകിസ്ഥാന് അംബാസഡര്‍ ഫൈസല്‍ നിയാസ് തിര്‍മിസിയും ദുബൈ പാകിസ്ഥാന് കോണ്‍സല്‍ ജനറല്‍ ഹുസൈന് മുഹമ്മദും വ്യക്തമാക്കി. കോൺസുലേറ്റ് വെൽഫെയർ വിങ് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികൾ സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി സംസാരിക്കുകയും ചെയ്തു.
Be the first to comment