ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കൈമാറി

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, ലിഫ്റ്റ് ഏർപ്പെടുത്തുക, ഗുഡ്സ് സ്റ്റേഷൻ സ്ഥാപിക്കുകഎന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഉള്ള നിവേദനം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി  അഡ്വക്കേറ്റ് ജോർജ് കുര്യന് ജനകീയ വികസന സമിതിക്ക് വേണ്ടി പ്രസിഡന്റ്  ബി രാജീവ് സമർപ്പിച്ചു.

അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് എംപി, ജോസ് കെ മാണി എംപി, റെയിൽവേ ഡിവിഷണൽ മാനേജർ മനേഷ് തപ്ളിയാൻ  എന്നിവർ സമീപം.

ഏറ്റുമാനൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തിക്കാൻ കോട്ടയത്ത് നിന്ന് തെരെഞ്ഞെടുക്കപ്പെട്ട എം പി ഫ്രാൻസിസ് ജോർജിനും, കേന്ദ്രമന്ത്രി സഭയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന കോട്ടയം ജില്ലയുടെ അഭിമാനമായ ജോർജ് കുര്യനും സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഏറ്റുമാനൂർ സ്റ്റേഷനിലെ യാത്രക്കാർ.

അമൃത് ഭാരത്‌ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവേളയിലെ അഭിമാന നിമിഷങ്ങൾക്കൊപ്പം പുതിയ സ്റ്റോപ്പുകളുടെ പ്രഖ്യാപനമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നവർ. European

Be the first to comment

Leave a Reply

Your email address will not be published.


*