
ഗാന്ധിനഗർ: ഗാന്ധിനഗർ എസ് എം ഇ കോളജിൽ നിന്നും കാണാതായ വിദ്യാത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പാലത്തെ തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അജാസ്(19) ആണ് മരിച്ചത്.എസ് എം ഇ കോളജിലെ ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥിയാണ് അജാസ്. ഇന്നലെ രാത്രി ഒരു മണി മുതലാണ് അജാസിനെ കാണാതായത്.
പരീക്ഷ പ്രയാസമായിരുന്നതിനാല്‍ അജാസ് മനോവിഷമത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് പുഴയില്‍ ചാടിയതായി സംശയം തോന്നിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Be the first to comment