കൊച്ചി: ഇതിഹാസതാരങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തിൽ പുതിയ ഫുട്ബോൾ ലീഗിന് തുടക്കമാകുന്നു. കേരള സൂപ്പർ ലീഗിൻ്റെ പ്രഥമ സീസൺ ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യവാരമോ ആരംഭിക്കും. ഹൾക്ക്, കഫു, കക്ക, ഇബ്രാഹിമോവിച്ച് തുടങ്ങിയ ലോകോത്തര താരങ്ങൾ ലീഗിൻ്റെ ഭാഗമായേക്കും. കേരളത്തിലേതുൾപ്പെടെ ഇന്ത്യയിലെ വിവിധ ടൂർണമെന്റുകളിൽ കളിക്കുന്ന താരങ്ങൾക്ക് സൂപ്പർ ലീഗിൽ പന്തുതട്ടാം. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രഖ്യാപനം ഉടൻ തന്നെ നടത്തുമെന്ന് കേരള സൂപ്പർ ലീഗ് സിഇഒ മാത്യു ജോസഫ് പറഞ്ഞു.
‘ആറു ടീമുകളാണ് കേരള സൂപ്പർ ലീഗിൽ ഏറ്റുമുട്ടുന്നത്. ഹോം, ഏവേ രീതിയിൽ 30 ലീഗ് മത്സരങ്ങൾ നടത്തും. ലീഗ് മത്സരങ്ങൾക്ക് ശേഷം സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. ആകെ 33-മത്സരങ്ങൾ, കേരളത്തിന് പുറത്തുനിന്നും ടീമുകളുണ്ടാകും. ഏപ്രിലിൽ ടീമുകളുടെ പ്രഖ്യാപനവും നടത്തും. ആറോ ഏഴോ സൂപ്പർതാരങ്ങൾ കേരള സൂപ്പർ ലീഗ് പ്രഥമ സീസണിൻ്റെ ഭാഗമാകും.’- മാത്യു ജോസഫ് പറഞ്ഞു.
Be the first to comment