ഒരുമണിക്കൂർ തുടർച്ചയായി നൃത്തം, ലയ ലാസ്യ ഭംഗിയിൽ വിസ്മയം തീർത്ത് നാലാം ക്ലാസുകാരി

കോതമംഗലം: നൃത്ത വേദിയിൽ വിസ്മയം തീർക്കുകയാണ് കോതമംഗലകാരി സൻവി. ഒരുമണിക്കൂർ തുടർച്ചയായി നൃത്തം അവതരിപ്പിച്ച് കോതമംഗലം ക്രിസ്തുജ്യേതി ഇന്റർനാഷണൽ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയായ സൻവി സന്ദീപ് കാണികളുടെ കൈയടി നേടി. ഇഞ്ചൂർ പള്ളിക്കൽ കാവ് ഭഗവതി ക്ഷേത്രം മകം പുരം മഹോത്സവത്തോട നുബന്ധിച്ച് നടന്ന കലാപരിപാടിയിലാണ് സൻവി എന്ന ഒമ്പതു വയസുകാരിയുടെ ഭരതനാട്യക്കച്ചേരി ശ്രദ്ധനേടിയത്.

പിടവൂർ കൃഷ്ണ കലാക്ഷേത്ര സ്കൂൾ ക്ലാസിക്കൽ ഡാൻസിൽ കൃഷ്ണേന്ദുവിന്റെ കീഴിലാണ് ആറുവർഷമായി നൃത്തം അഭ്യസിക്കുന്നത്. ഇതിനോടകം പല നൃത്ത ഇനത്തിലും മികവുപുലർത്തി. കഴിഞ്ഞ എഎസ്ഐഎ സ്‌സി ജില്ലാ മത്സരത്തിൽ നാടോടിനൃത്തത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും, സംസ്ഥാന മത്സരത്തിൽ അഞ്ചാംസ്ഥാനവും എ ഗ്രേഡും നേടി.

കച്ചേരി ഇനത്തിലെ ആദ്യ ഇനമായ അലാരിപ്പ് മുതൽ അവസാന ഇനമായ തില്ലാനവരെ മംഗള ത്തോടുകൂടി കളിച്ച് അവസാനിപ്പിച്ചാണ് ഒരുമണിക്കുർ തുടർച്ച യായി കച്ചേരി അവതരിപ്പിച്ചത്.

ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചു ഈ കൊച്ചുമിടുക്കി. പിടവൂർ തുരുത്തിക്കാട്ട് സന്ദീപിന്റെയും അഞ്ജലിയുടെയും മകളാണ് ഈ നൃത്തകലാകാരി.

Be the first to comment

Leave a Reply

Your email address will not be published.


*