പാലക്കാട്: വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി കോടാലി ജയനും സംഘവും പിടിയിലായി. ആലത്തൂർ സ്വദേശിയായ വ്യാപാരിയെ കാർ തടഞ്ഞ് നിർത്തി ആക്രമിച്ച് 45 ലക്ഷം രൂപയാണ് സംഘം കവർന്നത്. പട്ടാമ്പിയിൽ ചൂരക്കോട് വെച്ച് ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു സംഭവം.
വ്യാപാരിയുടെ പരാതിയിൽ പട്ടാമ്പി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടാലി ജയൻ്റെ സഹായികളായ അമൽ ജോസ്, ശ്രീജേഷ്, ജോൺസൺ എന്നിവരും തമിഴ്നാട് സ്വദേശികളായ ശിവൻ , ഭരത് എന്നിവരുമാണ് അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Be the first to comment