കോട്ടയത്ത് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-ാം സംസ്ഥാന സമ്മേളനത്തിനിടെ ഫോട്ടോഗ്രാഫർ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം : കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-ാം സംസ്ഥാന സമ്മേളനത്തിനിടെ കുഴഞ്ഞുവീണ് എറണാകുളം സ്വദേശി മരിച്ചു. ജയപ്രകാശ് കോമത്ത് എന്ന ജെ പി (76) ആണ് മരിച്ചത്.

എറണാകുളം ജില്ലാ,കൊച്ചി മേഖല, ഫോർട്ട് കൊച്ചി യൂണിറ്റ് സീനിയർ അംഗംവും സംഘടനയുടെ പ്രഥമ സംസ്ഥാന കമ്മിറ്റിയിലെ അംഗവും, നിരവധി ജില്ലാ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡുകൾ കരസ്ഥമാക്കിയ വ്യക്തിയാണ് ജയപ്രകാശ് കോമത്ത്.

ഇന്ന് കോട്ടയത്ത് മാമൻ മാപ്പിള ഹാളിൽ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Be the first to comment

Leave a Reply

Your email address will not be published.


*