
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കു പോയ പോലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്.
ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കു പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. നീലിമല വഴി മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Be the first to comment