അപൂര്‍വം, ഏറ്റവും മാരകമായ കാൻസർ; എന്താണ് സാർക്കോമ?

അപൂർവവും ഏറ്റവും അപകടകാരിയുമായി കാൻസർ ആണ് സാർക്കോമ. മറ്റ് കാൻസറുകളെ അപേക്ഷിച്ച് കോശങ്ങളിൽ നിന്ന് മറ്റ് അവയവങ്ങളിലേക്ക് അതിവേ​ഗം ഇത് വ്യാപിക്കുന്നു. ശരീര കോശങ്ങളിലെ ബന്ധിത ടിഷ്യുവിനെ ബാധിക്കുന്ന കാൻസർ ആണ് സാർകോമ. കൊഴുപ്പ്, പേശികൾ, ഞരമ്പുകൾ, രക്തക്കുഴലുകൾ, അല്ലെങ്കിൽ ആഴത്തിലുള്ള ചർമകോശങ്ങൾ തുടങ്ങിയ മൃദുവായ ടിഷ്യുകളിൽ നിന്നാണ് സാർകോമ ഉത്ഭവിക്കുന്നത്.

വേദനയില്ലാത്ത മുഴ, അസ്ഥി വേദന, ശരീരഭാരം കുറയുന്നത്, എല്ലുകളുടെ ഒടിവ് തുടങ്ങിയവയാണ് സാർകോമയുടെ പ്രാഥമിക ലക്ഷണങ്ങൾ. രാസവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കം, വൈറസ് ബാധ, വിട്ടുമാറാത്ത ശരീരവീക്കം, റേഡിയേഷൻ തെറാപ്പി തുടങ്ങിയവും സാർക്കോമയിലേക്ക് നയിക്കാം. സാർക്കോമയെ തിരിച്ചറിയാൻ വൈകുന്നതാണ് ഇതിനെ ഏറ്റവും അപകടകാരിയാക്കുന്നത്. സാർക്കോമ പലപ്പോഴും അവസാന ഘട്ടത്തിലാണ് രോ​ഗനിർണയം നടത്തുക. ഇത് അപകട സാധ്യത കൂട്ടുന്നു.

സാര്‍ക്കോമ പല തരം

സാർക്കോമ പല തരത്തിലുണ്ട്. അവ ഓരോന്നും ചികിത്സയോടെ വ്യത്യസ്ഥമായാണ് പ്രതികരിക്കുന്നത്. ഓസ്റ്റിയോസാർകോമ അല്ലെങ്കിൽ എവിങ് സാർക്കോമ പോലുള്ള ചില സാർക്കോമകൾ കുട്ടികളിലും യുവാക്കളിലുമാണ് സാധാരണ കാണപ്പെടുന്നതെങ്കിൽ ലിയോമിയോസർകോമ അല്ലെങ്കിൽ ലിപ്പോസാർകോമ പോലുള്ളവ പ്രായമായവരെയാണ് കൂടുതൽ ബാധിക്കുക. മറ്റ് കാൻസറുകളെക്കാർ വളരെ വേ​ഗം ശരീരത്തിലെ അവയവങ്ങളിലേക്ക് വ്യാപിപ്പിക്കുകയും സങ്കീർണതകളും മരണസാധ്യതയും വർധിപ്പിക്കുന്നു.

സാർക്കോമ അപൂർമായതിനാൽ തന്നെ രോ​ഗനിർണയം പലപ്പോഴും വൈകുന്നത് കൂടുതൽ അപകടസാധ്യത വർധിപ്പിക്കുന്നു. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി എന്നിവ ഉൾപ്പെടുന്ന സമഗ്രമായ സമീപനമാണ് സാർകോമ ചികിത്സയ്ക്ക് വേണ്ടത്.

 

Be the first to comment

Leave a Reply

Your email address will not be published.


*