അതിരമ്പുഴ സെന്റ് മേരീസ് എൽപി സ്കൂളിൽ വായനദിനാഘോഷം സഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് എൽപി സ്കൂളിൽ വായനാദിനവും DCL മേഖലാതല ഉദ്ഘാടനവും ദീപിക നമ്മുടെ ഭാഷാ പദ്ധതി, ചോക്ലേറ്റ് പ്രകാശനം എന്നിവയും ദീപിക കൊച്ചേട്ടൻ ഫാ. റോയി കണ്ണഞ്ചിറ നിർവഹിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാവാരം വിവിധ പരിപാടികളോട് കൂടി നടത്തുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു അറിയിച്ചു. 

സ്കൂൾ മാനേജർ സി. റോസ് കുന്നത്തുപുരയിടത്തിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ ഫാ. റോബി കണ്ണഞ്ചിറ വായനാദിന സന്ദേശം നൽകി. ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി തെക്കേക്കര ഫുട് വെയേഴ്‌സ് സ്പോൺസർ ചെയ്യുന്ന ദീപിക പത്രം തെക്കേക്കര ഫുട് വെയെഴ്സ് മാനേജിംഗ് ഡയറക്ടർ ജോൺ ഫ്രാൻസിസ് സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യുവിന് നൽകി . തുടർന്ന് കുര്യൻ നടക്കൽ, കുഞ്ഞേട്ടൻ പാറപ്പുറം  സ്പോൺസർ ചെയ്യുന്ന ‘ദീപിക ചോക്ലേറ്റ്’ വിദ്യാർത്ഥി പ്രതിനിധികൾക്ക് നൽകി. വായനയിലൂടെ അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കണം എന്ന് ഓർമിപ്പിച്ചുകൊണ്ട് വായന വാരാഘോഷത്തിന് തുടക്കം കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*