പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമടക്കം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയ നീക്കത്തിൽ സർക്കാരിന് തിരിച്ചടി. കോടതിയെ സമീപിച്ച മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മുനിസിപ്പൽ ആക്ട് ഭേദഗതിയിലൂടെ വാർഡ് വിഭജനം നടത്താനുള്ള നീക്കത്തിനെതിരെ കൊടുവള്ളി, ഫെറോക്ക്, മുക്കം, വളാഞ്ചേരി, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂർ മുനിസിപ്പാലിറ്റികളിലെയും ചില പഞ്ചായത്തിലെയും കൗണ്‍സിലർമാർ ഉൾപ്പെടെ നൽകിയ ഹര്‍ജിയിലാണ് വിധി.
പുതിയ സെൻസസ് നിലവിലില്ലാതെ പഴയതിന്റെ അടിസ്ഥാനത്തിൽ തന്നെ വാർഡ് പുനർവിഭജനത്തിനുള്ള നീക്കം സെൻസസ് നിയമത്തിന്റെയും ചട്ടത്തിന്റെയും കേരള മുനിസിപ്പൽ ആക്ടിലെ 6(2) വകുപ്പിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നൽകിയത്. നിലവിലുള്ള 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് 2015ൽ വാർഡ് വിഭജനം നടന്നിട്ടുള്ളത്. പുതിയ സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, 2019 ഡിസംബർ 31ന് ശേഷം വാർഡ് പുനർ വിഭജനം സാധ്യമല്ലെന്നാണ് ഹർജിയിൽ പറയുന്നത്.
Be the first to comment