മലപ്പുറം: കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫി-റമീഷ ദമ്പതികളുടെ മകൾ റിഷ ഫാത്തിമയാണ് മരിച്ചത്.ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ഉടൻ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു.
Related Articles
എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പരിശീലകന് ഒൻപത് വർഷം കഠിന തടവ്
മലപ്പുറം: മാപ്പിളപ്പാട്ട് പഠിക്കാനെത്തിയ എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പരിശീലകന് ഒൻപത് വർഷം കഠിന തടവും 15,000 രൂപ ശിക്ഷയും വിധിച്ചു. വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ മുഹമ്മദ് ഷാ എന്ന ഷാഫി മുന്ന(31) ക്കാണ് പെരിന്തൽമണ്ണ അതിവേഗ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷ വിധിച്ചത്. […]
കള്ള് കടം നല്‍കിയില്ല; ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് തടവും പിഴയും
മലപ്പുറം: കള്ള് കടം നല്‍കാത്തതിലുള്ള വിരോധം മൂലം ഷാപ്പ് ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് തടവും പിഴയും. അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് വലിയവീട്ടിപ്പടി പാതാരി വീട്ടില്‍ താജുദ്ദീനെ(40)യാണ് ശിക്ഷിച്ചത്. മഞ്ചേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ വി ടെല്ലസിന് ആണ് 10 വര്‍ഷം കഠിന […]
സമയം കഴിഞ്ഞും ബിവറേജില്‍ മദ്യം വാങ്ങാനെത്തിയ പോലീസുകാരുടെ ദൃശ്യം പകര്‍ത്തിയതിന് നാട്ടുകാര്‍ക്ക് പോലീസിന്റെ മര്‍ദനം
ബിവറേജില്‍ നിന്നും അനുവദനീയമായ സമയം കഴിഞ്ഞും മദ്യം വാങ്ങിയ പോലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാര്‍ക്ക് മര്‍ദനം. മലപ്പുറം എടപ്പാള്‍ കണ്ടനകം ബീവറേജില്‍ ഇന്നലെ രാത്രി 9.30ന് ശേഷമാണ് സംഭവം. ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് നാട്ടുകാരെ മര്‍ദിച്ചത്. മര്‍ദനത്തില്‍ പരുക്കേറ്റ യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടനകം […]
Be the first to comment