സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 104.49 ദശലക്ഷം യൂണിറ്റാണ്. ചൊവ്വഴ്‌ച പ്രതിദിന ഉപയോഗം 111.79 ദശലക്ഷം യൂണിറ്റ് കടന്ന് സർവകാല റെക്കോർഡിൽ എത്തിയിരുന്നു. പീക്ക് ആവശ്യകത 5389 മെഗാവാട്ട് ആണ്. എന്നാൽ പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ തന്നെ തുടരുകയാണ്. മൂന്നാഴ്ചയോളമായി സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സഹകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി രം​ഗത്തെത്തിയിരുന്നു.

നിലവിലെ സാഹചര്യത്തില്‍‍‍ രാത്രി സമയങ്ങളില്‍‍‍‍ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാല്‍‍‍ താപനില 25 ഡിഗ്രി സെല്‍‍ഷ്യസിലോ അതിനുമുകളിലോ ആക്കി നിലനിര്‍‍‍ത്താന്‍‍‍ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതില്‍‍‍ വൈദ്യുതി ലാഭിക്കാനുമാകുമെന്ന് കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും ഉപയോഗം കൂടാന്‍ കാരണമായി. വൈകീട്ട് ആറ് മുതല്‍ 11 വരെയുള്ള സമയത്ത് ഉപയോഗം പരമാവധി കുറയ്ക്കണം. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*