‘രാജ്യത്തിന്റെ രാഷ്ട്രീയ ഘടന അപകടകരമായ രീതിയിൽ, തീവ്ര ഹിന്ദുത്വം മുസ്ലിം വിരുദ്ധമാണ്’; എ. വിജയരാഘവൻ

രാജ്യത്തിന്റെ രാഷ്ട്രീയ ഘടന അപകടകരമായ രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ. ആർഎസ്എസ് പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. ഹിന്ദുത്വ അജൻഡയാണ് അവർ നടപ്പിലാക്കുന്നത്. തീവ്ര ഹിന്ദുത്വം മുസ്ലിം വിരുദ്ധമാണ്.

ഒരു മുസ്ലിമായ വ്യക്തി ഒരു കേസിൽ പ്രതിയായാൽ അദ്ദേഹത്തിന്റെ വീട് തകർക്കുന്നു. ഹലാൽ എന്ന വാക്ക് തന്നെ നിരോധിച്ചു. മുസ്ലിം വിശ്വാസവുമായി ബന്ധപ്പെട്ട വാക്കാണ് ഹലാൽ. തീർത്ഥാടനം നടത്തുന്ന മേഖലയിൽ മറ്റ് മതസ്ഥർ കച്ചവടം നടത്തരുതെന്ന് നിർദേശം കൊടുക്കുന്നുവെന്നും എ വിജയരാഘവൻ പറയുന്നു.

എല്ലാ വിഭാഗക്കാർക്കും തുല്യ പരിഗണന നൽകുന്ന രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ തുടക്കം മുതൽ ആർഎസ്എസ് അതിനെ എതിർത്തു. ഹിന്ദുത്വ അജണ്ടകളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. മതേതരത്വം ഇല്ലാതാക്കാനാണ് ശ്രമം.

അതിനു വേണ്ടി മനഃപൂർവം മതവർഗീയത ഉണ്ടാക്കുന്നു. ഒരു ജഡ്ജി മുസ്ലീം വിരുദ്ധ വർഗീയ പ്രസംഗം നടത്തി. ഇന്നത്തെ ജഡ്ജി നാളത്തെ ബിജെപി സ്ഥാനാർത്തിയെന്നും എ വിജയരാഘവൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ ആകെ ഒരു സത്യം മാത്രമാണ് പറഞ്ഞത്

പറമ്പ് വിറ്റും കേരളത്തിൽ കുട്ടികളെ പഠിപ്പിക്കും എന്നാണ് പറഞ്ഞത്.കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്കൂളിൽ ഇഷ്ടപ്പെട്ട വിഷയത്തിൽ പഠിക്കാൻ അവസരം ഇല്ല എന്നാണ് ഒരു പത്രക്കാരൻ പറഞ്ഞത്. ഇഷ്ടപ്പെട്ടത് പോലെ ലോകത്ത് എവിടെ എങ്കിലും നടക്കുമോ ഇത്. മെറിറ്റ് നോക്കി അല്ലേ കിട്ടുക എ വിജയരാഘവൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*