
എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടേക്കാം. അക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. അതിന് പ്രാപ്തിയുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുന്നതിൽ അദ്ഭുതമൊന്നുമില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. ഇതിന് മുൻപും നിരവധി കോൺഗ്രസ്സ് നേതാക്കൾ ബിജെപി യിലേക്ക് പോയിട്ടുണ്ട്. പത്മജ വേണുഗോപാൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പോയില്ലേ.
കരുണാകരൻ്റെ വീട്ടിൽ വരെ ആർഎസ്എസ്സുകാർ കയറിയില്ലേ. സി പി ഐ എം വർഗ്ഗീയ ശക്തികളുമായി ഒരിക്കലും സന്ധി ചെയ്യില്ല. എന്നാൽ കോൺഗ്രസിന്റെ കാര്യം അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുതിർന്ന കോൺഗ്രസ് എംപി ബിജെപിയിൽ ചേരാൻ പോകുന്നു എന്ന ഇന്ത്യൻ എക്സ്പ്രസിന്റെ വാർത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ്സ് നേതാവ് പാർട്ടിയിൽ ചേർന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ ആണ് ബിജെപി. കേരളത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് പ്രചാരണം നടത്തുന്നതിനിടെ ആണ് റിപ്പോർട്ട് പുറത്ത് വന്നത്.
Be the first to comment