ചേർത്തലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചു

ആലപ്പുഴ∙ ചേർത്തലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ.  ചേർത്തല എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  തണ്ണീർമുക്കം 21ാം വാർഡിൽ റാം മഹേഷാണ് ഭർത്താവ്.  കുടുംബവഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണു സൂചന. ബെംഗളൂരുവിൽ വിദ്യാർഥിയായ മീര ഏക മകളാണ്. യുവതി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  പൊലീസ് എത്തി തുടര്‍നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*