
പാലാ ഈരാറ്റുപേട്ട- പാലാ റോഡിൽ അമ്പാറ അമ്പലം ജംഗ്ഷൻ സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി കുന്നപ്പള്ളിൽ എബിൻ ജോസഫ് (23) ആണ് മരിച്ചത്. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ പാലാ ഭാഗത്തുനിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് എബിൻ.
Be the first to comment