കോട്ടയം ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം നടന്നത്.

വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിൽ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം മുറിയെടുത്തതായിരുന്നു അമ്പാടി സന്തോഷ്. ബാൽക്കണിയിൽ നിന്ന് കാൽ വഴുതി വീണായിരുന്നു അപകടം.

പാലാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*