ബംഗളൂരു: യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൈസൂരുവിൽ നിന്നെത്തിയ ട്രെയിനിലെ കമ്പാർട്ട്മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ വസ്ത്രത്തിൽനിന്ന് രണ്ട് ട്രെയിൻ ടിക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15-ന് തൃശൂരിൽനിന്ന് ബംഗളൂരുവിലേക്കും ജനുവരി 16-ന് ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത ടിക്കറ്റുകളാണ് കണ്ടെടുത്തത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ആർപിഎഫ് സംഘം തൃശൂർ ആർപിഎഫുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Be the first to comment