കോട്ടയം : റെയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം നടത്തിയ യുവാവ് റെയിൽവേ പോലീസിൻ്റെ പിടിയിലായി. പാല ലാളം മുണ്ടയ്ക്കൽ അമ്പലപുറത്ത് വീട്ടിൽ വിഷ്ണു പ്രഭാകരൻ (27) ആണ് കോട്ടയം റെയിൽവേ പോലീസിൻ്റെ പിടിയിലായത്.
റിസർവേഷൻ കൗണ്ടറിൻ്റെ സമീപത്തെ വിശ്രമമുറികളുടെ പരിചാരകൻ്റെ മൊബൈൽ ഫോണാണ് ഇയാൾ മോഷ്ടിച്ച് കടന്നു കളഞ്ഞത്.
പ്ലാറ്റുഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ ഷൈൻ, ശ്രീജിത്ത് എന്നിവർ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം യാത്രക്കാരൻ്റെ മോബൈൽ ഫോൺ മോഷ്ടിച്ചയാളെയും സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.
Be the first to comment