കോട്ടയം : റെയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിയായ യുവാവ് റെയിൽവേ പോലീസിൻ്റെ പിടിയിലായി.
തമിഴ്നാട് തിരുപ്പൂർ ജോളാർപേട്ട താമരകുളം ഷൺമുഖൻ(39) ആണ് കോട്ടയം റെയിൽവേ പോലീസിൻ്റെ പിടിയിലായത്.
മലബാർ എക്പ്രസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരൻ്റെ പോക്കറ്റിൽ നിന്നുമാണ് മൊബൈൽ ഇയാൾ മോഷ്ടിച്ചത്.സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Be the first to comment