അതിരമ്പുഴ: പൊതുജനങ്ങളുടെ സൗകര്യാർത്ഥം കോട്ടയം തപാൽ ഡിവിഷൻ അതിരമ്പുഴ പോസ്റ്റ് ഓഫീസിനു സമീപം ആധാർ മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു. പുതിയ ആധാർ എടുക്കുന്നതിനും നിലവിലെ ആധാർ തിരുത്തുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും.
5 വയസ്സിനും 15 വയസ്സിനും മുൻപ് എടുത്ത ആധാർ നിർബന്ധമായും പുതുക്കേണ്ടതാണ്. 5 വയസ്സിനും 7 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും 15 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും ആധാർ പുതുക്കുന്നത് സൗജന്യമാണ്. പുതിയ ആധാർ എടുക്കുന്നതിനു ഫീസ് ഈടാക്കുന്നതല്ല. 7 വയസ്സിനും 15 വയസ്സിനും ഇടയിൽ ഉള്ളവർക്കും 17 വയസ്സ് കഴിഞ്ഞവർക്കും ബയോമെട്രിക് അപ്ഡേഷന് 100 രൂപയും, ബയോമെട്രിക് അപ്ഡേഷന് ഒഴികെയുള്ള മറ്റു ആധാർ അനുബന്ധ സേവനകൾക്കു 50 രൂപയുമാണ് ഫീസ്. തിരുത്തലുകൾക്കും കൂട്ടി ചേർക്കലുകൾക്കും ആവശ്യമായ രേഖകളുടെ ഒറിജിനൽ കൈവശം കരുത്തേണ്ടതാണ്.
Be the first to comment