
അതിരമ്പുഴ: പൊതുജനങ്ങളുടെ സൗകര്യാർത്ഥം കോട്ടയം തപാൽ ഡിവിഷന്റെ നേതൃത്വത്തിൽ അതിരമ്പുഴ വിശ്വമാതാ ഹാളിൽ സംഘടിപ്പിച്ച ആധാർ മേള അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. പുതിയ ആധാർ കാർഡ് എടുക്കുന്നതിനും , നിലവിലെ ആധാർ കാർഡിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനുമുള്ള സൗകര്യം ലഭ്യമാക്കി. ഇനിയും കൂടുതൽ മേളകൾ സംഘടിപ്പിക്കുമെന്ന് തപാൽ വകുപ്പ് അധികൃതർ അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ അതിരമ്പുഴ പോസ്റ്റ് മാസ്റ്റർ രാജേഷ് ആധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ജോസ് അമ്പലക്കുളം, കോട്ടയം വെസ്റ്റ് പോസ്റ്റൽ ഇൻസ്പെക്ടർ ആര്യ കെ. , ദിവാകരൻ നായർ , സുബാഷ് കെ.ശശി, അജിമോൻ എം. റ്റി തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment