ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗിന് ജാമ്യം. സുപ്രീംകോടതിയിൽ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർക്കാതിരുന്നതോടെയാണ് സഞ്ജയ് സിംഗിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. മദ്യനയക്കേസിൽ അറസ്റ്റിലായ നേതാക്കളിൽ ആദ്യമായാണ് ഒരു നേതാവിന് ജാമ്യം ലഭിക്കുന്നത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത, പി ബി വരലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അഞ്ചുമാസങ്ങൾക്ക് ശേഷമാണ് സഞ്ജയ് സിംഗിന് ജാമ്യം ലഭിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പ് പ്രകാരം അറസ്റ്റിലായ സഞ്ജയ് സിംഗിൻ്റെ പക്കൽനിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. രണ്ടുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം വിചാരണ സമയത്ത് തെളിയിക്കേണ്ടതാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. 2023 ഒക്ടോബർ നാലിനാണ് സഞ്ജയ് സിംഗ് അറസ്റ്റിലാകുന്നത്.
Be the first to comment