സെക്രട്ടേറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ കൻ്റോൺമെന്റ് എസ്.ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.അബിൻ വർക്കി. ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.
എഡിജിപി അജിത് കുമാറിനെതിരെ സംസാരിച്ചതിൻ്റെ വിരോധം നിമിത്തമായിരുന്നു മർദ്ദനമെന്നും യാതൊരു പ്രകോപനവും കൂടാതെയാണ് പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഉദ്യോഗസ്ഥന് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം മോഷണ കുറ്റത്തിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരിട്ട് കേസെടുത്തിട്ടുണ്ട് എന്നും അബിൻ വർക്കി പരാതിയിൽ പറയുന്നു. പരാതിയിൽ നടപടി ഉണ്ടാകാത്തപക്ഷം കോടതി മുഖേനയുള്ള വ്യവഹാരങ്ങൾ ഉടൻ ആരംഭിക്കുമെന്നും, അകാരണമായി പ്രവർത്തകരെ തല്ലിയ പോലീസ് ഉദ്യോഗസ്ഥരെ വീട്ടിലിരുത്തുന്നത് വരെ പോരാട്ടം തുടരുമെന്നും അബിൻ വർക്കി പറഞ്ഞു.
Be the first to comment