എംസി റോഡിൽ പട്ടിത്താനത്ത് വീണ്ടും അപകടം

ഏറ്റുമാനൂർ : എംസി റോഡിൽ പട്ടിത്താനത്ത് വീണ്ടും അപകടം. 3 വാഹനങ്ങൾ അപകടത്തിൽപെട്ടു. 2 മാസത്തിനുളളിൽ പന്ത്രണ്ടാമത്തെ അപകടമാണ്. 3 പേർക്ക് സാരമല്ലാത്ത പരുക്കേറ്റു. യാത്രക്കാരെ കയറ്റാൻ സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.45 നായിരുന്നു അപകടം.

ബസിന് പിന്നിലിടിച്ച ടിപ്പർ മറ്റൊരു കാറിലും ഇടിച്ചു. ബസിലെ ഒരു യാത്രക്കാരനും ടിപ്പറിന്റെ ഡ്രൈവർക്കുമാണ് പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. എറണാകുളത്തു നിന്നു കോട്ടയത്തേക്ക് പോകുകയായിരുന്നു ബസ്. അപകടത്തെ തുടർന്ന് പട്ടിത്താനം – ഏറ്റുമാനൂർ റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. അപകടം മൂലം എറണാകുളം, മൂവാറ്റുപുഴ റോഡുകളിലും ഗതാഗതക്കുരുക്ക് ഉണ്ടായി.  ടിപ്പറിന്റെ മുൻഭാഗവും ബസിന് പിൻവശവും തകർന്നു. കാറിനും കേടു പാടുകൾ സംഭവിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*