
കൊച്ചി: വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊച്ചി: വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. രൂപേഷിനെതിരെ ഗൂഢാലോചന, ആയുധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞു. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. സിവില്‍ പൊലീസ് ഓഫീസറായ എ ബി പ്രമോദിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്.
മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം നല്കി എന്നാരോപിച്ചാണ് എബി പ്രമോദിന്റെ വീട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയത്. തോക്കുള്‍പ്പെടെ സംഘത്തിന്റെ കയ്യിലുണ്ടായിരുന്നു. പ്രമോദിന്റെ അമ്മയാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. പ്രമോദ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സംഘം വധഭീഷണി മുഴക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഘുലേഖകള്‍ വീടിന്റെ പരിസരത്ത് വിതറിയ സംഘം ഓടിപ്പോവുകായയിരുന്നു
പാലക്കാട്: ലോക്കപ്പിനുള്ളില്‍ പ്രതി മരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലഹരിക്കടത്തു കേസില്‍ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും […]
മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ പോസ്റ്ററുകൾ. ഗ്രാമങ്ങളിൽ ബോംബുകൾ സ്ഥാപിക്കുന്നത് നിർത്തണമെന്ന് പോസ്റ്ററിൽ ആവശ്യം. മാവോയിസ്റ്റുകളെ പോലെ മാവോയിസ്റ്റ് അനുകൂലികളും കേരളത്തിന് ആപത്തെന്ന് പോസ്റ്ററിൽ വിമർശനം ഉണ്ട്. മക്കിമലയിൽ ബോംബ് കണ്ടെത്തിയതിനുശേഷമാണ് മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 2025 ഓടെ കേരളത്തെ മയക്കുമരുന്ന് ഹബ്ബ് ആക്കി മാറ്റാൻ മാവോയിസ്റ്റ് ശ്രമമെന്ന് […]
മാവോയിസ്റ്റാണെന്ന സംശയത്തിൽ പോലീസ് നിയമവിരുദ്ധമായി തടങ്കലിൽ വെച്ച ആൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട കേരള ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയൽ ചെയ്ത സ്പെഷ്യൽ ലീവ് പെറ്റീഷൻ തള്ളി സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരമുള്ള അധികാരപരിധി ഉപയോഗിച്ച്, ഹൈക്കോടതി പുറപ്പെടുവിച്ച […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment