മഹാരാഷ്ട്ര: ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം. ഗഡ്ചിരോളി ജില്ലയിലെ ജമ്നി ദേവാജി പ്രദേശത്തെ തെലാമി (52), ദേശു കടിയ അറ്റ്ലാമി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തു.
മൂന്നര വയസുള്ള ആരോഹി ബന്ദു തെലാമി എന്ന കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ദമ്പതികൾ ഗ്രാമവാസികളുടെ സംശയത്തിൻ്റെ നിഴലിൽ ഉണ്ടായിരുന്നു. ഇതിനുപിന്നാലെ മേയ് ഒന്നിന് ഗ്രാമനിവാസികള്‍ ഒരു പഞ്ചായത്ത് വിളിച്ചുകൂട്ടി. ഇതിനെ തുടര്‍ന്ന് ഏതാനും ചിലര്‍ ഇരകളെ പിടികൂടുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.
Be the first to comment